കുമരകം പൊങ്ങലക്കരി പാലത്തിനു സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: വാഹനങ്ങളുടെ ടയർ കുത്തിക്കീറി, കാറ്റ് അഴിച്ചുവിട്ടു.

Spread the love

കുമരകം : പഞ്ചായത്ത് എട്ടാം വാർഡ് പൊങ്ങലക്കരി പാലത്തിനു സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന പ്രദേശവാസികളുടേതുൾപ്പെടെയുള്ള കാറുകൾ,

video
play-sharp-fill

ഓട്ടോറിക്ഷകൾ, ടു വീലറുകൾ എന്നിവയുടെ ടയറുകളിലെ കാറ്റ് അഴിച്ചു വിടുകയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് ടയറുകൾ കൃത്തി കീറുകയും ചെയ്തതോടെ വാഹന ഉടമകൾക്ക് വലിയ നഷ്ടമുണ്ടായി.

ഇത് ഈ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സമാനമായ അതിക്രമമാണ്. സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവർത്തിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച നാട്ടുകാർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തി പോലീസ് വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.