
കുമരകം : പഞ്ചായത്ത് എട്ടാം വാർഡ് പൊങ്ങലക്കരി പാലത്തിനു സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന പ്രദേശവാസികളുടേതുൾപ്പെടെയുള്ള കാറുകൾ,
ഓട്ടോറിക്ഷകൾ, ടു വീലറുകൾ എന്നിവയുടെ ടയറുകളിലെ കാറ്റ് അഴിച്ചു വിടുകയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് ടയറുകൾ കൃത്തി കീറുകയും ചെയ്തതോടെ വാഹന ഉടമകൾക്ക് വലിയ നഷ്ടമുണ്ടായി.
ഇത് ഈ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സമാനമായ അതിക്രമമാണ്. സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവർത്തിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച നാട്ടുകാർ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തി പോലീസ് വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.







