
കോട്ടയം: മെഡിക്കൽ കോളജിനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ (ഐസി എച്ച്) വസ്ത്രങ്ങൾ മോഷ്ടിക്കന്നതായി പരാതി. രോഗികളുടെ കൂട്ടിരിപ്പുകാർ വസ്ത്രങ്ങൾ കഴുകി ഉണങ്ങാനിട്ടാൽ തിരികെ വരുമ്പോൾ കാണില്ല. ആരോ മോഷ്ടിക്കുന്നതാണന്ന് പരാതി ഉയർന്നു.
കഴിഞ്ഞ ദിവസം ഒരു തുണി മോഷ്ടാവിനെ കൈയോടെ പൊക്കി.
മൂന്നാം വാർഡിൽ കിടന്ന രോഗിയുടെ അമ്മ പുതിയ സാരി വാങ്ങിയിട്ട് ഒന്നേ ഉടുത്തൊള്ളു. ആശുപത്രിയിൽ എത്തിയതിന് പിറ്റേന്ന് സാരി കഴുകി ഉണങ്ങാനിട്ടു. കുറെ നേരം കഴിഞ്ഞ് സാരിയെടുക്കാൻ ചെന്നപ്പോൾ കാണാനില്ല. സമീപത്ത് തെരഞ്ഞപ്പോഴാണ് അവർ ആ കാഴ്ച കാണുന്നത്.
തന്റെ പുതിയ സാരിയുടുത്ത് ഒരു യുവതി നിന്ന് സെൽഫിയെടുക്കുന്നു. ഒരു കൂസലുമില്ലാതെയാണ് ഉണങ്ങാനിട്ട വല്ലവരുടേയും സാരിയെടുത്ത് ഉടുത്ത് സെൽഫിയെടുക്കുന്നത്. സാരിയുടെ ഉടമ തിരികെ വരുമെന്നോ തിരിച്ചറിഞ്ഞാൽ കുഴപ്പമാകുമെന്നോ ഉള്ള യാതൊരു ഉളുപ്പുമില്ലാതെയാണ് മോഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“നിന്റെയൊരു സെൽഫി” എന്നു പറഞ്ഞ് സാരിയുടെ ഉടമ
ഉടനടി സാരി അഴുപ്പിച്ച് വാങ്ങുകയായിരുന്നു. ഇതാണ് ഇവിടുത്തെ അവസ്ഥ.
നിരവധി പേരാണ് തുണി കാണാനില്ല എന്ന പരാതി ഉന്നയിക്കുന്നത്. കുട്ടികളുടെ പുതിയ വസ്ത്രങ്ങൾ വരെ മോഷണം പോകുന്നു എന്നാണ് പരാതി.
രോഗിയെ പരിചരിക്കുന്ന തിരക്കിൽ തുണി മോഷണം ആര്യം കാര്യമാക്കില്ല. ഒരു പക്ഷേ ഇതാകും മോഷ്ടാക്കൾക്ക് പിന്തുണയാകുന്നത്.
[1:55 PM, 12/1/2025] SOMAN: മൂന്നാം



