
കാരക്കുടി : തമിഴ്നാട് ശിവഗംഗ കാരക്കുടിയില്‍ സർക്കാർ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, 12പേർ മരിച്ചു.
അപകടത്തില്‍ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂർണ്ണമായും തകർന്നു.
അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തില്‍ മൂന്നുപേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേർ മരിച്ചിരുന്നു. ബസ്സുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







