ജില്ലാതല പ്രൊബേഷൻ അവബോധ പരിപാടി കട്ടപ്പന ബാർ അസോസിയേഷൻ ഹാളില്‍ നടന്നു; ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അർച്ചന ജോണ്‍ ബ്രിട്ടോ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കട്ടപ്പന: ജില്ലാതല പ്രൊബേഷൻ അവബോധ പരിപാടി കട്ടപ്പന ബാർ അസോസിയേഷൻ ഹാളില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അർച്ചന ജോണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

സാമൂഹിക നീതി വകുപ്പും ജില്ലാ പ്രൊബേഷൻ ഓഫീസും ലീഗല്‍ സർവീസസ് അതോറിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ ലീഗല്‍ സർവീസസ് അതോറിട്ടി സെക്രട്ടറി എൻ.എൻ സിജി അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന ഗ്രാമീണ്‍ ന്യായാലയ ന്യായാധികാരി എ.എഫ് ഷിജു, ഡിവൈ.എസ്.പി വി.എ നിഷാദ്‌മോൻ, അഡ്വ. സിബി സ്‌കറിയ, വി.എ ഷംനാദ്, എൻ.ടി സദാനന്ദൻ, എം.മഹേഷ്, ഇ.എസ് പ്രമീള, ഒ.ജി റോയി, എം .ടി സാബു, വി.കെ മായാമോള്‍ എന്നിവർ സംസാരിച്ചു.