ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ സംസ്ഥാനങ്ങള്‍; കര തൊടില്ലെന്ന് വിവരം; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു

Spread the love

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍.

video
play-sharp-fill

ശ്രീലങ്കയ്ക്ക് സമീപം നിലയുറപ്പിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നെയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ തമിഴ്‌നാട്ടില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ചുഴലിക്കാറ്റ് കര തൊടില്ലെന്നാണ് വിവരം. തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയ്ക്കും തിങ്കളാഴ്ച രാവിലെയ്ക്കും ഇടയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും 16 ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരത്തേക്ക് അടുക്കുമ്പോള്‍ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയായി കാറ്റിന്റെ വാഗം ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ ജില്ലകളില്‍ ഇന്നത്തെ ദിവസം 20 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.