Spread the love

ഭക്ഷണം പെട്ടെന്ന് തണുത്തു പോകുന്നുവെന്ന പരാതിയാണോ? തണുത്ത ഭക്ഷണം കഴിക്കുന്നത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ഭക്ഷണം ദീര്‍ഘനേരം ചൂടോടെ സൂക്ഷിക്കാന്‍ ചില ട്രിക്കുകളുണ്ട്.

video
play-sharp-fill

ഇൻസുലേറ്റഡ് കണ്ടെയ്നറുകള്‍

നല്ല ഗുണനിലവാരമുള്ള ഇൻസുലേറ്റഡ് കണ്ടെയ്നറിലോ തെർമല്‍ ഫ്ലാസ്കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം തണുത്തുപോകാതെ സൂക്ഷിക്കാം. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കണ്ടെയ്നർ പ്രീഹീറ്റ് ചെയ്യുക. അതിനായി തിളച്ച വെള്ളം നിറച്ച്‌ അഞ്ചു മിനിറ്റ് വയ്ക്കുക. എന്നിട്ട് ആ വെള്ളം കളഞ്ഞ് തുടച്ചു ഉണക്കി എടുക്കുക. സൂപ്പ്, കറികള്‍, ബിരിയാണി മുതലായവ ഇങ്ങനെ സൂക്ഷിച്ചാല്‍ വളരെയേറെ നേരം ചൂടു നിലനില്‍ക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലൂമിനിയം ഫോയില്‍

ഭക്ഷണത്തിന്‍റെ ചൂടു നീണ്ടുനില്‍ക്കാന്‍ അലൂമിനിയം ഫോയില്‍ നല്ല മാര്‍ഗമാണ്. ചപ്പാത്തി, പൊറോട്ട സാന്‍ഡ്വിച്ച്‌ പോലുള്ള അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഫോയിലില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം വീണ്ടും ഒരു തുണിയില്‍ പൊതിയുന്നത് ചൂടു കുറച്ചുകൂടി നേരം നിലനിര്‍ത്താന്‍ സഹായിക്കും.

ചൂടുവെള്ളം

ചൂടുവെള്ളം നിറച്ച വലിയ പാനില്‍ മറ്റൊരു പാത്രത്തില്‍ ഭക്ഷണം ഇറക്കിവയ്ക്കുന്നത് ഭക്ഷണത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കും.

സ്ലോ കുക്കറുകളും ഇലക്‌ട്രിക് വാമറുകളും

സ്ലോ കുക്കറും ഇലക്‌ട്രിക് വാമറും ഉപയോഗിച്ച്‌ ഭക്ഷണത്തിന്‍റെ ചൂടുപോകാതെ നിലനിര്‍ത്താന്‍ സഹായിക്കും. സൂപ്പ്, പായസം, കറികള്‍ എന്നിവ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാൻ ഈ ഉപകരണങ്ങള്‍ അനുയോജ്യമാണ്.

തെർമല്‍ ഫുഡ് ബാഗുകള്‍

ചൂട് പുറത്തു പോകാതെ ഭക്ഷണം സൂക്ഷിക്കാന്‍ തെർമല്‍ ഫുഡ് ബാഗുകള്‍ സഹായിക്കും. ഇവ ഇൻസുലേറ്റ് ചെയ്തതിനാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടുള്ളതായിരിക്കും. ഭക്ഷണത്തിന്‌ ഇരട്ടി ചൂട് നിലനിർത്തുന്നതിന് ബാഗില്‍ വയ്ക്കുന്നതിന് മുമ്ബ് അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക.