
മലപ്പുറം: വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍ വീട്ടില്‍ ആളില്ല… ഉടന്‍ പ്രശ്‌നപരിഹാരം കണ്ടു. സിസി ടിവിയോട് സംസാരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ.
മലപ്പുറം പുഴക്കട്ടിരിയിലാണ് വേറിട്ടൊരു വോട്ടഭ്യര്‍ത്ഥന. പുഴക്കട്ടിരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുഹറയുടെ പ്രചരണം വ്യത്യസ്തമായ ഹൈടെക് അഭ്യര്‍ത്ഥനയാല്‍ ചര്‍ച്ചയാകുന്നു.
വീടുകള്‍തോറും കയറി വോട്ട് ഉറപ്പിക്കുന്നതിനിടെ ഒരു വീട്ടില്‍ എത്തിയ സുഹറ, വീട്ടില്‍ ആളില്ലെന്ന് കണ്ടപ്പോള്‍ മടങ്ങാന്‍ തയാറായില്ല. സിസി ടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തല്‍ക്ഷണം ക്യാമറയിലേക്ക് നോക്കി, വിശദമായ വോട്ടഭ്യര്‍ത്ഥന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ ഡയലോഗുകളും പഞ്ച് വാചകങ്ങളും നിറഞ്ഞ പ്രചാരണമാണ് ഇപ്പോള്‍ എല്ലാ മുന്നണികളിലുമുള്ളതെങ്കിലും, സുഹറയുടെ ഈ ഹൈടെക് വോട്ട് അഭ്യര്‍ത്ഥന കൈയടി നേടുകയാണ്. വീട്ടില്‍ ആരുമില്ലെങ്കിലും വോട്ടര്‍മാരെ ”കണ്ട്” സംസാരിച്ച സ്ഥാനാര്‍ത്ഥിയുടെ ഈ മികവ് സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിത്തുടങ്ങി.







