
കോട്ടയം:റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച പ്രതി കടുത്തുരുത്തി പോലീസിന്റെ
പിടിയിൽ.
മാഞ്ഞൂർ മേമുറി വാതപ്പള്ളി ചിറയിൽ സോജോ എബ്രഹാം (32)ആണ് പിടിയിലായത്.
വാതപ്പള്ളി വരവ്കാല റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ജൂപിറ്റർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കും


