Spread the love

കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി നേടാൻ ഇതാ മികച്ച അവസരം വന്നിരിക്കുന്നു. ഹൈക്കോടതിയില്‍ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

video
play-sharp-fill

49 ഒഴിവുകളാണ് ആകെയുള്ളത്. ഓണ്‍ലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2025 ഡിസംബർ 16 ആണ്.

ട്രാൻസ്ലേറ്റർ (20 ഒഴിവ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം: ₹31,020
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
പ്രായം: 1989 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉള്‍പ്പെടെ)

ടെക്നിക്കല്‍ അസിസ്റ്റന്റ് (16 ഒഴിവ്)

ശമ്പളം: ₹30,000
യോഗ്യത: ഇലക്‌ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നിവയില്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള 3 വർഷ ഡിപ്ലോമ + ഗവണ്‍മെന്റ് വകുപ്പ്/കോടതി/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ ജനിച്ചവർ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12 ഒഴിവ്)

ശമ്പളം: ₹22,240
യോഗ്യത: കമ്ബ്യൂട്ടർ സയൻസ്/കമ്ബ്യൂട്ടർ ഹാർഡ്‌വെയർ/ഇലക്‌ട്രോണിക്സ് എന്നിവയില്‍ 3 വർഷ ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം + കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ഡാറ്റാ എൻട്രി ഓപ്പറേഷൻസ്/തത്തുല്യ കോഴ്സില്‍ സർട്ടിഫിക്കറ്റ് + ഗവണ്‍മെന്റ് വകുപ്പ്/കോടതി/പൊതുമേഖലയില്‍ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1989 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ ജനിച്ചവർ

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്)

ശമ്പളം: ₹60,000
യോഗ്യത: MCA / B.E / B.Tech (IT/കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ്) + ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 1984 ജനുവരി 2 മുതല്‍ 2007 ജനുവരി 1 വരെ ജനിച്ചവർ

ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകള്‍ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദ വിജ്ഞാപനവും അപേക്ഷാ ലിങ്കും ലഭിക്കുന്ന വെബ്‌സൈറ്റ്:
www.hckrecruitment.keralacourts.in