സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇവാ സൂസൻ സോണി

Spread the love

പാലാ : കോട്ടയം, മരങ്ങാട്ടുപള്ളിയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന്  പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി.

video
play-sharp-fill

നേരത്തെ, പ്ലാസിഡ് വിദ്യാലയ സ്കൂളിൽ നടന്ന സഹോദയ സർഗസംഗമം 2025 , വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും രണ്ടാം സമ്മാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയിരുന്നുന്നു. സോണി ജേക്കബിന്റെയും ജിഷ ലീലാമ്മ മാത്യുവിന്റെയും മകളാണ്.

സ്കൂളിലെ കലാ അധ്യാപികമാരായ ശ്രീകല , രമ്യ , ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ്  പരിശീലനം നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group