Spread the love

പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി.
ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്‌ഐടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച്‌ 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും.

video
play-sharp-fill

ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല

ശ്രീകോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വാരപാലക ശില്പങ്ങള്‍, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്‍റെ അളവ് കേസിന്‍റെ ഭാഗമായി എസ്‌ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.

ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്‍റെ ഭാഗമായി പാളികളില്‍ ചെമ്പിന്‍റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ പരിശോധിക്കും.