
കോട്ടയം (ചങ്ങനാശ്ശേരി) : പത്തനാപുരം ഡിപ്പോയിൽനിന്ന് കോയമ്പത്തൂർവരെ സർവീസ് നടത്തിയിരുന്ന ബസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ബസ് മാറ്റിയതറിയിക്കാതെ കെഎസ്ആർടിസി അധികൃതർ.
കോയമ്പത്തൂർ സർവീസ് നടത്തിയിരുന്ന ബസിന്റെ പെർമിറ്റ് തീർന്നതോടെയാണ് സർവീസ് പാലക്കാട് വരെയാക്കി ചുരുക്കിയത്. എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ ഇത് അറിയിച്ചിരുന്നില്ല.
ചങ്ങനാശ്ശേരിയിൽനിന്ന് അങ്കമാലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ചങ്ങനാശ്ശേരി സ്വദേശിയും കാലടിയിൽ വിദ്യാർഥിയുമായ മൃദുഹരിക്കാണ് ഈ ദുരനുഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുദിവസങ്ങളിൽ ബസ് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർക്ക് മെസേജും അയച്ചിരുന്നു.എന്നാൽ, കഴിഞ്ഞ ദിവസംമുതൽ ഇതും നിലച്ചു. ഇതോടെ പാലക്കാട് ബോർഡ് വെച്ച് വന്ന ബസ് യാത്രക്കാരനായ മൃദുഹരിക്ക് മനസ്സിലാക്കാനുമായില്ല. ബസിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ ബസ് ചങ്ങനാശ്ശേരി കടന്നുപോയതായി കണ്ടു. ഉടൻ തന്നെ കോട്ടയം എടിഒയുമായി ബന്ധപ്പെട്ട് ബസ് നിർത്തി യാത്ര ചെയ്യാനവസരമുണ്ടാക്കണമെന്നറിയിച്ചു.
ഇതനുസരിച്ച് തൊട്ടുപുറകെയുള്ള സൂപ്പർഫാസ്റ്റ് ബസിൽ കോട്ടയത്തെത്തിയെങ്കിലും പാലക്കാട് ബസിൽ യാത്രചെയ്യുന്നതിന് കണ്ടക്ടർ അനുവാദം നൽകിയില്ല. തുടർന്ന് തിരുവനന്തപുരം കൺട്രോൾ റൂമുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു ബസിൽ യാത്രാ സൗകര്യമൊരുക്കിയത്. പാലക്കാട് ബസിലെ കണ്ടക്ടർ പറയുന്നത് റിസർവേഷൻ ചാർട്ട് തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത് കിട്ടാതെ എങ്ങനെ യാത്രക്കാരെ കയറ്റാനാകുമെന്നാണ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും ബസിൽ കയറാൻ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് മൃദുഹരി.







