ഇരിഞ്ഞാലക്കുട മൂന്നുപീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

Spread the love

തൃശ്ശൂർ : ഇരിഞ്ഞാലക്കുട മൂന്നുപീടിക റൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.

video
play-sharp-fill

പടിയൂർ എടതിരിഞ്ഞി കനാൽ പാലത്തിനടുത്ത് പലചരക്ക് കട നടത്തുന്ന കോലത്ത് വീട്ടിൽ മണിക്കുട്ടൻ (64) ആണ് മരിച്ചത്.

എടതിരിഞ്ഞിയിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് ബൈക്കിൽ വരുന്ന വഴി സോൾവെന്റ് കമ്പനിയ്ക്ക് സമീപം ഇന്നലെ വൈകീട്ട് 4.30 തോടെയാണ് അപകടം നടന്നത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.