Spread the love

മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ ലുക്മാനും, ദൃശ്യ രഘുനാഥും ഒന്നിക്കുന്ന ‘അതിഭീകര കാമുകൻ’ നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തിലെ സിനിമാപ്രേമികളുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ, മനസ്സില്‍ ഇടം നേടാൻ ലക്ഷ്യമിട്ടാണ് ഈ ചിത്രം എത്തുന്നത്.

video
play-sharp-fill

ചിത്രത്തില്‍ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോൾ നായികയായ അനുവിനെ ദൃശ്യ രഘുനാഥ് അവതരിപ്പിക്കുന്നു. മനോഹരി ജോയി അമ്മവേഷത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം, മധുരമൂറുന്ന പ്രണയ നിമിഷങ്ങളും ഒട്ടേറെ രസകരമായ സാഹചര്യങ്ങളും കോർത്തിണക്കി ഒരു റൊമാൻ്റിക് കോമഡി ഫാമിലി എന്റർടെയ്‌നർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയനായ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമവതി…’ എന്ന ഗാനം ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി. കൂടാതെ, ഫെജോയുടെ ”ഡെലൂലു ഡെലൂലു…!” എന്ന ഗാനവും ‘സുന്ദരിയേ’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുക്മാൻ, ദൃശ്യ രഘുനാഥ് എന്നിവരെ കൂടാതെ അശ്വിൻ, കാർത്തിക്, സോഹൻ സീനുലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്ബതി എന്നിവിടങ്ങളിലായാണ് ‘അതിഭീകര കാമുകന്റെ’ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സംവിധാനം: സിസി നിഥിൻ, ഗൗതം താനിയല്‍, നിർമ്മാണം: പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയല്‍, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കോ- പ്രൊഡ്യൂസർമാർ: സിസി നിഥിൻ, സുജയ് മോഹൻരാജ് രചന: സുജയ് മോഹൻരാജ് ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ എഡിറ്റർ: അജീഷ് ആനന്ദ് മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക് വിതരണം: സെഞ്ച്വറി റിലീസ്.