
തിരുവനന്തപുരം: റീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മലബാർ റീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സസ് യൂണിയൻ ലിമിറ്റഡ് എന്നിവയ്ക്കു കീഴില്‍ മില്‍മയില്‍ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് 27 വരെ അപേക്ഷിക്കാം.
സ്ഥിരം നിയമനമാണ്.
ഓഫിസർ, നോണ്‍ ഓഫിസർ, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറികളിലായി തിരുവനന്തപുരം റീജനില്‍ 198 ഒഴിവുകളും മലബാർ റീജനില്‍ 140 ഒഴിവുകളുമാണുള്ളത്. പ്രധാന തസ്തികകള്‍, ഒഴിവ്, യോഗ്യത,ശമ്പളം ചുവടെ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാന്റ് അസിസ്റ്റൻ്റ് (140 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം; 23,000-56,240 രൂപ.
ജൂനിയർ അസിസ്റ്റൻ്റ് (36): ബികോം, 2 വർഷം പരിചയം; 29,490-85,160 രൂപ.
ടെക്നിഷ്യൻ (34): ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ സർട്ടിഫിക്കറ്റ്; 29,490-85,160 രൂപ.
അസിസ്റ്റന്റ് ഡെയറി ഓഫിസർ (26): ഡെയറി ടെക്നോളജി/ഡെയറി സയൻസ് ബിടെക്, 2 വർഷം പരിചയം; 50,320-1,01,560 രൂപ
പ്രായം: 18-40
അപേക്ഷാഫീസ്: ഓഫിസർ തസ്തികകളില്‍ 1000 രൂപയും നോണ്‍ ഓഫിസർ തസ്തികകളില്‍ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളില്‍ 500 രൂപയും. അർഹർക്ക് ഇളവുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/സ്കില്‍ ടെസ്റ്റ്/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്



