
കോട്ടയം : ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവേളയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഓൺലൈനിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എൻ.ഹരി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവേളയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ അനുകൂലിച്ച് സംസാരിച്ചതാണ് ചൊടിപ്പിച്ചത്. ചങ്ങനാശേരി തെങ്ങണ പുതുപ്പറമ്പിൽ ഷിയാസിനെതിരെയാണ് പരാതി നൽകിയത്. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

