ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്ന് സുഹൃത്ത്; ഒരാള്‍ പിടിയില്‍

Spread the love

തയശൂർ: കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊന്നു.

video
play-sharp-fill

ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65) ആണ് മരിച്ചത്.
പാചകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കഴിഞ്ഞദിവസം പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. സംഭവസമയം സുഹൃത്തുക്കളായ ശശിയും സുധാകരനുമാണ് ഒപ്പമുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം വാങ്ങി വന്ന ശേഷം മൂവരും ഭക്ഷണം പാചകം ചെയ്യുന്നതിനെക്കുറിച്ച്‌ സംസാരിച്ചു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി.

മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നീടാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. ശശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.