
അധിക വിദ്യാഭ്യാസ യോഗ്യതയില്ലാത്തത് കാരണം വിഷമിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇനി അത് വേണ്ട. മികച്ച ജോലി നേടാൻ അവസരമുണ്ട്! താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകുക.
ക്ലീനിങ് സ്റ്റാഫ്
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 12നു 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍. യോഗ്യത: ഏഴാം ക്ലാസ് ജയം, എഴുത്തും വായനയും അറിഞ്ഞിരിക്കണം. 0495–2721998.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗണ്‍സലര്‍
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ഓഫിസിലെ വനിതാ സെല്ലിൽ പ്രവർത്തിക്കുന്ന ഡൊമസ്റ്റിക് കോണ്‍ഫ്ലിറ്റ് കൗണ്‍സലിങ് സെന്ററിൽ കൗണ്‍സലർ ഒഴിവ്. കരാര്‍ നിയമനം. യോഗ്യത: സൈക്കോളജിയില്‍ പിജി ബിരുദം, 2വര്‍ഷ പ്രവൃത്തിപരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷ എന്നിവ നവംബര്‍ 13നകം ലഭിക്കണം. വിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫിസ്, കൊല്ലം റൂറല്‍, കൊട്ടാരക്കര– 691 506. കവറിനു പുറത്ത് ‘കൗണ്‍സലർ നിയമനത്തിനുള്ള അപേക്ഷ’ എന്നു രേഖപ്പെടുത്തണം. 0474–2450858.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ
കോട്ടയം പിഎംജിഎസ്‌വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് ഒഴിവ്. അഭിമുഖം നവംബർ 12 നു രാവിലെ 11 ന്. യോഗ്യത: ബികോം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, മലയാളം ടൈപ്പിങ് അറിവ്. പ്രായപരിധി: 35. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇ–മെയിലായോ ([email protected]) നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി നവംബർ 11. 0481-2991584.
ഐടി സ്റ്റാഫ്
കാസർകോട് അണങ്കൂർ സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ഐടി സ്റ്റാഫ് നിയമനം. സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ∙യോഗ്യത: ബിരുദം, കംപ്യൂട്ടർ, ഐടി വിഷയങ്ങളില്‍ ഡിപ്ലോമ, സംസ്ഥാന-ജില്ലാ എന്‍ജിഒ, ഐടി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ തലത്തിലുള്ള ഡേറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍, വെബ് ബേസ്ഡ് റിപ്പോര്‍ട്ടിങ്, വിഡിയോ കോണ്‍ഫറന്‍സിങ് എന്നിവയില്‍ 3വര്‍ഷം പ്രവൃത്തിപരിചയം. പ്രായം: 25-40. നവംബര്‍ 20വരെ അപേക്ഷിക്കാം. വിലാസം: വനിതാ സംരക്ഷണ ഓഫിസര്‍, സിവിൽ സ്റ്റേഷന്‍ രണ്ടാം നില, ഡി ബ്ലോക്ക്, കാസര്‍കോട്– 671 123. 82819 99065.
അനസ്തീസിയ ടെക്നിഷ്യൻ
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തീസിയ ടെക്‌നിഷ്യന്റെ 2 ഒഴിവ്. അഭിമുഖം നവംബർ 14 നു 11.30 ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി കോഴ്‌സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. പ്രായപരിധി: സർക്കാർ മാനദണ്ഡപ്രകാരം. അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകുക. www.gmckannur.edu.in
പ്രബേഷൻ അസിസ്റ്റന്റ്
സാമൂഹികനീതി വകുപ്പിന് കീഴിലെ തൃശൂർ ജില്ലാ പ്രബേഷൻ ഓഫിസിൽ പ്രബേഷൻ അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം നവംബർ 17 നു 10.30 ന് ജില്ലാ പ്രബേഷൻ ഓഫിസറുടെ ഓഫിസിൽ. യോഗ്യത: എംഎസ്ഡബ്ല്യു, 2വർഷത്തിൽ കുറയാത്ത സാമൂഹ്യപ്രവർത്തന മേഖലയിലെ പ്രവൃത്തി പരിചയം. പ്രായപരിധി: 40. ഓണറേറിയം: 29,535. സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകുക. 0487-2363999.



