എസ്‌ഐആറിന്റെ ആദ്യഘട്ടം നവംബര്‍ 25നുള്ളില്‍ പൂര്‍ത്തിയാക്കും; ഇതുവരെ എന്യൂമറേഷൻ ഫോം നല്‍കിയത് 64.45 ലക്ഷം പേര്‍ക്ക്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളില്‍ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേല്‍ക്ക‍ർ അറിയിച്ചു.

video
play-sharp-fill

നവംബർ 25നുള്ളില്‍ എന്യുമറേഷൻ ഫോം വിതരണം ബി.എല്‍.ഒമാർ പൂർത്തീകരിച്ചിരിക്കണമെന്നും ബി.എല്‍.ഒമാരുടെ പ്രകടനം ഇ.ആ‍ർ.ഒമാരും എ.ഇ.ആർ.ഒമാരും ബി.എല്‍.ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണം.

ജില്ലാ കളക്ടർമാരുമായി ഇന്ന് നടന്ന വീഡിയോ കോണ്‍ഫറൻസില്‍ ഇത് സംബന്ധിച്ച്‌ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രത്തൻ ഖേല്‍ക്കർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണത്തിന്റെ ആറാം ദിവസമായ ഇന്നും പുരോഗതി ദൃശ്യമാണെന്ന് രത്തല്‍ ഖേല്‍ക്കർ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് ആറു മണി വരെ ഏകദേശം 64, 45, 755 പേർക്ക് ( 23.14% ) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.