കുതിരാനില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യവുമായി വനംവകുപ്പ്; കുങ്കി ആനകളെ എത്തിച്ചു

Spread the love

തൃശൂർ: തൃശൂർ കുതിരാനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ചു.വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനില്‍ എത്തിച്ചത്.

video
play-sharp-fill

കുങ്കി ആനകളെ എത്തിച്ചു ഒറ്റയാനെ കാടുകയറ്റി സോളാർ വേലി സ്ഥാപിക്കാനാണ് തീരുമാനം. ആരെയും കാടുകയറ്റാൻ ആയില്ലെങ്കില്‍ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്. തുടർച്ചയായി ജനവാസമേഖലയില്‍ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ എത്തിതുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group