
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിച്ച് വിവാദത്തില്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
തിരുവിതാംകൂ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്ക് പി എസ് പ്രശാന്തിന്‍റെ പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും.
ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാറിന്‍റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. എസ് ഐ ആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും



