Spread the love

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ച മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ അന്താരാഷ്ട്ര തലത്തിലേക്ക് കടക്കുന്നു. ലോസ് ഏഞ്ചല്‍സിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തില്‍ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു.

video
play-sharp-fill

അക്കാദമി മ്യൂസിയത്തിന്റെ “വേർ ദി ഫോറെസ്റ്റ് മീറ്റ്സ് ദി സീ” എന്ന ചലച്ചിത്ര വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമാണ്. 2026 ഫെബ്രുവരി 12-നാണ് ഈ പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍.എല്‍.പി.യാണ് നിർമ്മിച്ചത്. ചിത്രത്തിലെ ‘കൊടുമണ്‍ പോറ്റി’ എന്ന കഥാപാത്രത്തിലൂടെ നടത്തിയ അവിസ്മരണീയ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമർശകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വലിയ വിജയം കൈവരിക്കുകയും ചെയ്ത ഭ്രമയുഗം, ഇന്ത്യക്ക് പുറത്തും ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.