മധുര പ്രിയയരെ കൊതിപ്പിക്കും ഈ പായസം…! വിറ്റാമിൻ സി, ഫൈബർ എന്നിവയുടെ കലവറ; ബീറ്റ്റൂട്ട് ആരാധകർക്ക് ബീറ്റ്റൂട്ട് പായസം റെസിപ്പി ഇതാ

Spread the love

കോട്ടയം: ബീറ്റ്റൂട്ടിന്റെ ആരാധകരായവർക്ക് വേണ്ടി ബീറ്റ്റൂട്ട് പായസം തയാറാക്കാം. വിറ്റാമിൻ സി, ഫൈബർ എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്.

video
play-sharp-fill

ചേരുവകള്‍

ബീറ്റ്‌റൂട്ട്- 250 ഗ്രാം
ശർക്കര- 500 ഗ്രാം
തേങ്ങപ്പാല്‍ – 2 തേങ്ങയുടെ
ഒന്നാം പാലും രണ്ടാം പാലും
നെയ്യ് 50 ഗ്രാം
അണ്ടിപ്പരിപ്പ് – 25 ഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ ബീറ്റ്‌റൂട്ട് വളരെ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ചു എടുക്കുക. കഷ്ണത്തിന്റെ വലിപ്പം കൂടിയാല്‍ പായസത്തിന്റെ പാകത്തില്‍ കുറുകി കിട്ടില്ല. നന്നായി വേവിച്ച ബീറ്റ്റൂട്ട് ഊറ്റിയെടുക്കാം. വെള്ളം പൂർണമായി പോയ ശേഷം ഉരുക്കിയ ശർക്കരയിലേക്ക് ചേർത്ത് കൊടുക്കാം നന്നായി കുറുകി വരുമ്പോള്‍ അല്പം നെയ്യ് ഒഴിക്കുക.

പാത്രത്തില്‍ നിന്നു വറ്റിത്തുടങ്ങുമ്പോള്‍ എടുത്തു വച്ച രണ്ടാം പാല്‍ ഒഴിക്കുക. കുറുകി വറ്റുമ്പോള്‍ ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് ചേർത്തു ചൂടോടെ കഴ‌ിക്കാം.