ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാൻ പറ്റിയ സ്പെഷ്യല്‍ സാമ്പാര്‍; റെസിപ്പി ഇതാ

Spread the love

കോട്ടയം: കീറ്റോ ഡയറ്റ് എടുക്കുന്നവർക്ക് എല്ലാ പച്ചക്കറികളും കഴിക്കാൻ പറ്റില്ല.

video
play-sharp-fill

ഭക്ഷണ നിയന്ത്രണം ശീലിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ രുചികരമായ സാമ്ബാർ റെസിപ്പി പരിചയപ്പെടാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുരിങ്ങക്കായ – അര കപ്പ്
കുമ്ബളങ്ങ – അര കപ്പ്
ചെറിയ തക്കാളി
വഴുതനങ്ങ – അരക്കപ്പ്
വെണ്ടക്ക – അരക്കപ്പ്
ചീരത്തണ്ട് – കാല്‍ക്കപ്പ്
മല്ലിയില ആവശ്യത്തിന്
(ഈ പച്ചക്കറികളൊക്കെ മീഡിയം കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക)
ഉപ്പ് ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി മുക്കാല്‍ ടീസ്പൂണ്‍
പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍( അരക്കപ്പ് വെള്ളത്തില്‍ കുറച്ചുസമയം കുതിർത്തുവെക്കുക)
വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ ര- ണ്ട് ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി – അരക്കപ്പ്
കറിവേപ്പില – ഒരു തണ്ട്
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
സാമ്ബാർ പൊടി -രണ്ട് ടീസ്പൂണ്‍
കായം പൊടി – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
ഉലുവ – കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് – 3
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

ആദ്യം തന്നെ എല്ലാ പച്ചക്കറികളും ഒരു പാത്രത്തില്‍ ഇടുക. അതിലേക്ക് ഉപ്പും മഞ്ഞളും പുളിയും പിഴിഞ്ഞ് അതിന്റെ കൂടെ ആവശ്യമുള്ള വെള്ളവും ചേർത്ത് 10 മിനിറ്റ് മൂടി വച്ച്‌ മീഡിയം തീയില്‍ വേവിക്കുക. പാൻ ചൂടാകുമ്ബോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയുള്ളി ചേർത്ത് കളർ മാറുന്നതുവരെ വഴറ്റുക.

അതിനുശേഷം അതിലേക്ക് കറിവേപ്പിലയും ബാക്കിയുള്ള മസാലകളും ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. എന്നിട്ട് തീ ഓഫ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞാല്‍ പച്ചക്കറികള്‍ പാകമായോ എന്ന് നോക്കാം. ചെറുതായി ഇളക്കി കൊടുക്കാം.

അതിനുശേഷം തയാറാക്കിവച്ചിരിക്കുന്ന സാമ്ബാർ മസാല ചേർത്ത് നന്നായി യോജിപ്പിക്കാം. 5 മിനിറ്റ് അടച്ചുവെച്ച്‌ വേവിക്കാം. അതിനുശേഷം മൂടിതുറന്ന് ആവശ്യമുണ്ടെങ്കില്‍ ചൂട് വെള്ളം ചേർക്കാം. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കുക. പിന്നീട് കടുകിട്ടു പൊട്ടിക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും ഓരോന്നായി ചേർക്കുക. ഒരു മിനിട്ട് ഇളക്കിയതിനുശേഷം തീ ഓഫാക്കുക.