കൊല്ലത്ത് ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം;ലോറിയുടെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

Spread the love

കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

video
play-sharp-fill

ലോറിക്ക് അടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറി നിലയിലാണ്.

സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവാവിന്‍റെ ശരീരത്തിലൂടെ പിൻഭാഗത്തെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group