തൃശ്ശൂരിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങി; ചിന്നം വിളികേട്ട് തിരിഞ്ഞതും കാട്ടാന, സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തൃശ്ശൂർ: തുമ്പൂർമുഴി പ്രകൃതി ഗ്രാമത്തിനു സമീപം പുഴയിൽ മീൻ പിടിക്കാൻ പോയ ആളുകൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. ആന ചിന്നം വിളിക്കുകയും ആളുകൾക്ക് നേരെ തിരിയുകയും ചെയ്തു.

video
play-sharp-fill

പുഴയുടെ മധ്യഭാഗത്തുള്ള പാറക്കെട്ടുകളിൽ വല വീശാനാണ് ആളുകൾ പോയത്. അപ്പോഴാണ് കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ പുഴയിലെ പാറക്കെട്ടുകളിലൂടെ ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.