
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാർഥികൾക്ക് യോഗ്യതക്കനുസരിച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ആകെ 103 ഒഴിവുകളാണ് വന്നിട്ടുള്ളത്.
അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 17
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ബി.ഐ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 103.
ഹെഡ് (പ്രൊഡക്റ്റ്, ഇൻവെസ്റ്റ്മെന്റ് & റിസർച്ച്), സോണൽ ഹെഡ് (റീട്ടെയിൽ), റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ ടീം ലീഡ്, ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (ഐഎസ്), ഇൻവെസ്റ്റ്മെന്റ് ഓഫീസർ (ഐഒ), പ്രോജക്ട് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്), സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്) എന്നിങ്ങനെയാണ് തസ്തികകൾ. മുംബൈ, ന്യൂഡൽഹി, പട്ന, ഭോപ്പാൽ, ഗുവാഹത്തി എന്നിവിടങ്ങളിലായാണ് നിയമനം നടക്കുക.
പ്രായപരിധി
ഹെഡ് (പ്രൊഡക്റ്റ്, ഇൻവെസ്റ്റ്മെന്റ് & റിസർച്ച്), സോണൽ ഹെഡ് (റീട്ടെയിൽ) = 35 വയസ്സ് മുതൽ 50 വയസ്സ് വരെ.
റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ ടീം ലീഡ്, ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (ഐഎസ്) = 28 വയസ്സ് മുതൽ 42 വയസ്സ് വരെ.
ഇൻവെസ്റ്റ്മെന്റ് ഓഫീസർ (ഐഒ) = 28 വയസ്സ് മുതൽ 40 വയസ്സ് വരെ.
പ്രോജക്ട് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്) = 30 വയസ്സ് മുതൽ 40 വയസ്സ് വരെ.
സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്) = 25 വയസ്സ് മുതൽ 40 വയസ്സ് വരെ.
തെരഞ്ഞെടുപ്പ്
അപേക്ഷകരെ ഷോർട്ട് ലിസ്റ്റിങ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ യോഗ്യത നിർണയം നടത്തിയാണ് തെരഞ്ഞെടുപ്പ്. ഷോർട്ട്‌ലിസ്റ്റിംഗിന് ശേഷം ഒന്നോ അതിലധികമോ റൗണ്ട് പേഴ്‌സണൽ/ടെലിഫോണിക്/വീഡിയോ അഭിമുഖങ്ങൾ, സിടിസി ചർച്ചകൾ എന്നിവ ഉൾപ്പെടും. അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. അഭിമുഖത്തിലെ യോഗ്യതാ മാർക്ക് ബാങ്ക് തീരുമാനിക്കും.
യോഗ്യത
ഓരോ തസ്തികയിലേക്കും വിശദമായ യോഗ്യത വിവരങ്ങൾ വെബ്സെെറ്റിലുണ്ട്. തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വിശദാംശങ്ങൾ അറിയാം.
അപേക്ഷ ഫീസ്
750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ ഫീസടക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ലഭ്യമായ റിക്രൂട്ട്മെന്റ് പേജിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ തെരഞ്ഞെടുക്കുക. വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നൽകുക.
വെബ്സെെറ്റ്: https://sbi.bank.in/web/careers




