
പാലക്കാട്: മാത്തൂർ പല്ലഞ്ചാത്തനൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ പൊള്ളംപാടം വീട്ടില്‍ ഇന്ദിര (55) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വാസു (62) ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ ഏകദേശം 10 മണിയോടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയല്‍വാസിയായ രാജൻ ഓടിയെത്തുകയായിരുന്നു.വീടിൻ്റെ അടുക്കള ഭാഗത്ത് ഇന്ദിരയെ മരിച്ച നിലയില്‍ കണ്ടെത്തി.വീടിൻ്റെ മുൻവശത്ത് കൊടുവാളുമായി വാസു നില്‍പ്പുണ്ടായിരുന്നു. അയല്‍വാസി വാസുവിൻ്റെ കൈയില്‍ നിന്ന് കൊടുവാള്‍ പിടിച്ചുവാങ്ങി.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് അറിയിച്ചു. ഭാര്യയും മക്കളും ചേർന്ന് തന്നെ കുറ്റപ്പെടുത്തുന്നതായി വാസു ആരോപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി ഇന്ദിരയും വാസുവും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.ബുധനാഴ്ച രാവിലെ മക്കള്‍ ജോലിക്ക് പോയ ശേഷം ഇരുവരും തമ്മില്‍ വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും, ഇതില്‍ പ്രകോപിതനായ വാസു കൊടുവാളെടുത്ത് ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.



