പാലേരിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം ; ഒരാൾക്ക് പരിക്ക്

Spread the love

കോഴിക്കോട് : പാലേരിയില്‍ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറി കടയിലേക്ക് പാഞ്ഞു കയറി അപകടം, ഒരാള്‍ക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 7.40 ഓടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

കടക്ക് എതിര്‍ വശമുള്ള ഒറ്റക്കണ്ടം റോഡില്‍ നിന്നും വന്ന ജീപ്പ് കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയെ മുറിച്ച് കടന്ന് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കന്നാട്ടി സ്വദേശി പി.പി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് പച്ചക്കറികട.

ഈ സമയം കടക്ക് മുന്‍വശത്ത് റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്‌കനെയും ഇടിച്ച് തെറിപ്പിച്ചാണ് ജീപ്പ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടര്‍ യാത്രികനായ കുന്നശ്ശേരി ചെട്ട്യാങ്കണ്ടി ഇബ്രായി കുട്ടിക്കാണ് പരുക്കറ്റത് സാരമായി പരുക്കേറ്റ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ പച്ചക്കറി കട തകര്‍ന്നെങ്കിലും കടയിലുണ്ടായിരുന്നവര്‍ പരുക്കൊന്നും ഏല്‍ക്കാതെ ഓടി രക്ഷപ്പെട്ടു.