ആശ്രയയിൽ 69-ാം മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; ജില്ല പഞ്ചായത്ത് മെമ്പർ പ്രൊ ഡോ റോസമ്മ സോണി ഉദ്ഘാടനം ചെയ്തു

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ആശ്രയയും വൈസ് മെൻ ക്ലബ് ഓഫ് കോട്ടയവും, കെ.പി.എൽ പാട്ടുപുര ഓർക്കസ്ട്ര മണർകാടും ചേർന്ന് 154 വൃക്കരോഗികൾക്ക് നൽകി.

video
play-sharp-fill

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പ്രൊ ഡോ റോസമ്മ സോണി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ഡോ ശോഭ എ (എച്ച്ഒഡി കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ്, എംസിഎച്ച്), അബ്രാഹാം പി മാത്യു (കോട്ടയം വൈ’എസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ്) ജോർജ് സഖറിയ (സെക്രട്ടറി മെൻസ് ക്ലബ് ഓഫ് കോട്ടയം), മാത്യു ജേക്കബ് (പ്രസിഡൻ്റ് കെപി എൽ പാട്ടുപുര മണർകാട്)
ജോയി സി ചെറിയാൻ, (സെക്രട്ടറി കെപിഎൽ പാട്ടുപുര മണർകാട്),ദായി ടി അബ്രാഹാം, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കെ പി എൽ പാട്ടുപുര ഓർക്കസ്ട്രയുടെ സംഗീതവിരുന്ന് നടത്തിയ അതിൻറെ ഭാരവാഹികളോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

കിറ്റ് കൊടുക്കുന്നതിൽ 69 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ
എന്ന് സെക്രട്ടറി പറഞ്ഞു