ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

Spread the love

പാരിസ്, ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിലയേറിയ ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

video
play-sharp-fill

മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്‌ടിക്കപ്പെട്ട് ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ളവിവരങ്ങൾ ലഭിക്കാത്തത് വൻ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 19നാണ് ലുവ്ര് മ്യൂസിയത്തിന്റെ രണ്ടാംനിലയിലെ ബാൽക്കണി വഴി അപ്പോളോ ഗാലറിയിൽ കടന്ന് 102 മില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന എട്ട് രത്നാഭരണങ്ങൾ കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group