Spread the love

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയില്‍ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡല്‍ ഹോം ഫോർ ഗേള്‍സ്, എൻട്രി ഹോം ഫോർ ഗേള്‍സ് സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

video
play-sharp-fill

ഹൗസ് മദർ (ഫുള്‍ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, കുക്ക് തസ്തികകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. വിശദമായ യോഗ്യത വിവരങ്ങളറിയാൻ 0471 2348666 എന്ന നമ്പറില്‍ ബന്ധപ്പെടാം. വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. അപേക്ഷകർ ഒക്ടോബർ 30ന് നടക്കുന്ന ഇന്റർവ്യൂവില്‍ ഹാജരാവണം.

– തസ്തികകള്‍
1 ഹൗസ് മദർ
2 ക്ലീനിംഗ് സ്റ്റാഫ്
3 കുക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കേണ്ട വിധം

സ്ത്രീ ഉദ്യോഗാർഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരചിയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 30ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡല്‍ ഹോം ഫോർ ഗേള്‍സില്‍ ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471 2348666. വെബ്സൈറ്റ്: www.keralasamakhya.org.

ഗ്രാജ്വേറ്റ് ഇന്റേണ്‍

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍സിനെ (ഇലക്‌ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇലക്‌ട്രിക്കല്‍ എൻജിനിയറിങ്ങില്‍ 70 ശതമാനത്തില്‍ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഒരു വർഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. പ്രതിമാസം 14,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്ബർ, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഒക്ടോബർ 27 നകം ചീഫ് എൻജിനീയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ. തിരുവനന്തപുരം – 695009 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 – 2459365 / 2459159.