പേരൂർക്കടയിൽ വിറക് അടുപ്പിൽനിന്നും തീപടർന്നു; വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം

Spread the love

 

തിരുവനന്തപുരം: പേരൂർക്കടയിൽ വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.

video
play-sharp-fill

അടുപ്പിൽനിന്ന് ആന്റണിയുടെ മുണ്ടിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മകൻ: ഫെലിക്സ് ആന്റണി. മരുമകൾ: ദർശിനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group