
ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങുമ്പോൾ അതൊരു ചരിത്രം കൂടിയാണ് ഇന്ത്യയിൽ സ്വന്തമായി പിൻ കോഡ് ഉള്ളത് രണ്ടേ രണ്ടുപേർക്ക് മാത്രമാണ്. ഒന്നാമത്തെയാൾ രാജ്യത്തെ പ്രഥമ പൗരനായ ഇന്ത്യൻ പ്രസിഡന്റിനും രണ്ടാമത്തേത് സാക്ഷാല്‍ ശബരിമല അയ്യപ്പനും. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിൻ കോഡ്. അതേസമയം, 110004 എന്നതാണ് ഇന്ത്യൻ പ്രസിഡന്റിന്റെ പിൻകോഡ്.
സ്വാമി അയ്യപ്പന്, സന്നിധാനം പി., 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 62- വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.
1963ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല.
മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.







