കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്: ഒരാള്‍ കസ്റ്റഡിയില്‍

Spread the love

കണ്ണൂർ: കണ്ണൂർ പാറക്കണ്ടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.

video
play-sharp-fill

തോട്ടട സമാജ് വാദി നഗറിലെ ശെല്‍വിയെയാണ്(50) ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു

പോലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശിയായ ശശിയെ കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ ശെല്‍വിയെ ഇയാള്‍ക്കൊപ്പം കണ്ടിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇത് സ്ഥിരീകരിച്ചു. തുടർന്നാണ് പോലീസ് ശശിയെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തില്‍ ആക്രി ശേഖരിച്ച്‌ വില്‍ക്കുന്നയാളാണ് ശെല്‍വി. രാത്രികാലങ്ങളില്‍ കടവരാന്തയിലാണ് ഉറങ്ങാറുള്ളത്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചുകാലമായി ശെല്‍വിക്കൊപ്പമായിരുന്നു.

തിങ്കളാഴ്ച രാത്രി ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടർന്ന് ശെല്‍വിയുടെ തലയ്ക്ക് അടിച്ച്‌ വീഴ്ത്തിയ ശേഷം ശശി സ്ഥലം വിടുകയായിരുന്നു.