Spread the love

കോട്ടയം: ഉച്ചയ്ക്ക് ചോറുണ്ണാൻ നല്ല അയല വറുത്തത് ആയാലോ. മീൻ വിഭവങ്ങളില്‍ മലയാളികള്‍ക്ക് എന്നും ഹരമാണ് ഫിഷ് ഫ്രൈ അഥവാ മീൻ വറുത്തത്.

video
play-sharp-fill

ഓരോ നാട്ടിലും, ഓരോ വീട്ടിലും ഇതിൻ്റെ രുചിക്കൂട്ടുകള്‍ക്ക് വ്യത്യാസങ്ങളുണ്ടാവാം. സാധാരണ ദിവസങ്ങള്‍ മുതല്‍ ആഘോഷവേളകളില്‍ വരെ തീൻമേശയിലെ സൂപ്പർ താരമാണ് ഈ വിഭവം.

എന്നാല്‍, മീൻ വറുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രുചി പലമടങ്ങ് കൂട്ടാം. അത്തരത്തിലുള്ള ഒരു കിടിലൻ അയല മീൻ മസാല റെസിപ്പി നോക്കിയാലോ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരുവകള്‍ നോക്കാം

അയല

നെല്ലിക്ക

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

മുളകുപൊടി

കുരുമുളക്

മഞ്ഞള്‍പ്പൊടി

ഉപ്പ്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

നാല് അയല നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കാം. രണ്ടു നെല്ലിക്ക, ഒരു ചെറിയ കഷ്ണം ഇഞ്ചി, വെളുത്തുള്ളിയുടെ നാലോ അഞ്ചോ അല്ലി, രണ്ടു പച്ചമുളക്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ചു മുളകുപൊടി, അല്‍പ്പം കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ അരച്ചെടുക്കാം. ശേഷം ഇത് വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് പുരട്ടി പത്ത് മിനിറ്റു വെയ്ക്കാം. തുടർന്ന് അടുപ്പില്‍ ചീനച്ചട്ടി വെച്ച്‌ എണ്ണയൊഴിച്ചു ചൂടാക്കി മീൻ കഷ്ണങ്ങള്‍ ഓരോന്നായി വറുത്തെടുക്കാം.