ദീപാവലി ബോണസ് കുറഞ്ഞതിൽ പ്രതിഷേധിച്ച് ടോള്‍ പിരിവ് നിർത്തിവച്ചു; വാഹനങ്ങള്‍ സൗജന്യമായി കടത്തിവിട്ട് ടോള്‍ പ്ലാസ തൊഴിലാളികള്‍

Spread the love

ദീപാവലി ബോണസ് കുറച്ചതില്‍ പ്രതിഷേധിച്ച്‌ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ ടോള്‍ പ്ലാസ ജീവനക്കാർ പണം പിരിക്കുന്നത് നിർത്തിവച്ചു. ശനിയാഴ്ച അർദ്ധരാത്രി മുതല്‍ 10 മണിക്കൂറോളമാണ് സൗജന്യമായി വാഹനങ്ങള്‍ കടത്തിവിട്ടത്.

video
play-sharp-fill

ടോള്‍ ഓപ്പറേറ്റിംഗ് കമ്ബനിയായ ശ്രീ സായിയും ഡാറ്റാർ കമ്ബനി ജീവനക്കാരും തമ്മില്‍ ബോണസിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. 1100 രൂപയാണ് കമ്ബനി ബോണസ് ഇനത്തില്‍ നല്‍കാൻ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വർഷത്തെ ബോണസിനേക്കാള്‍ വളരെക്കുറവാണെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്.

നീണ്ട ചർച്ചകള്‍ക്കൊടുവില്‍ 10% ശമ്ബള വർദ്ധനവ് നല്‍കാമെന്ന ധാരണയില്‍ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലെ ടോള്‍ പിരിവ് പത്ത് മണിക്കൂറിന് ശേഷം പുനരാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം, മറ്റൊരു കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് 5,000 രൂപയായിരുന്നു ബോണസായി ലഭിച്ചത്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ കമ്ബനി അധികൃതരും പൊലീസും സ്ഥലത്തെത്തി ജീവനക്കാരെ സമാധാനിപ്പിക്കാൻ ശ്രമം നടത്തി. ഞായറാഴ്ച രാവിലെ 9 മണി വരെ പ്രതിഷേധം നീണ്ടുനിന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതുവരെ സമരം തുടരുമെന്നായിരുന്നു പ്രതിഷേധക്കാരായ ജീവനക്കാർ പറഞ്ഞത്.