
മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ ഫീസടക്കാൻ വൈകിയതിന് കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റാത്ത സംഭവത്തില്‍ എ എൽ പി സ്കൂള്‍ അധികൃതരോട് വിശദീകരണം തേടി വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും.
ഫീസ് കുടിശിക ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസില്‍ കയറ്റാതിരുന്നിട്ടില്ലെന്നും സ്കൂള്‍ അധികൃതർ മറുപടി നല്‍കി. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവർ സ്വമേധയാ പിൻമാറുകയായിരുന്നുവെന്നും സ്കൂള്‍ മാനേജ്മെന്റ് വിശദീകരണം നല്‍കി.
അതേസമയം, നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിൻ്റെ അമ്മ പറഞ്ഞു. ഇത്രയുമായിട്ടും കുഞ്ഞിനുണ്ടായ വിഷമം പരിഹരിക്കാൻ ഒരു നടപടിയും സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇനി ഒരു ഒത്തുതീർപ്പിനുമില്ലെന്നും നീതി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അമ്മ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


