Spread the love

പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ വാണിയംകുളം ടൗണ്‍ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്.

video
play-sharp-fill

ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്‍റെ നിർദ്ദേശപ്രകാരം ആക്രമണത്തിന് സഹായം ചെയ്തത് അജയ് കൃഷ്ണനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതോടെ കേസില്‍ ആറ് പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്.