
ഒമാൻ: അപകടം നടന്ന സ്ഥലത്ത് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ് (ആര് ഒ പി). അപകടങ്ങളുടെയും അപകടത്തില്‍ പെട്ടവരുടെയും ഫോട്ടോയെടുക്കുന്നത് കുറ്റകരമാണ്. ഇത് പ്രചരിപ്പിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകട സംഭവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പ്രവാസിയെ ആര് ഒ പി അറസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കുന്ന വീഡിയോ റെക്കോര്‍ഡുചെയ്ത പ്രചരിപ്പിച്ചതിനാണ് അല്‍ വുസ്ത ഗവര്‍ണറേറ്റ് കമാന്‍ഡ് ഏഷ്യക്കാരനായ ആളെ അറസ്റ്റ് ചെയ്തത്.
രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ പെട്ട ഇരകളെയും അപകടസ്ഥലവും വീഡിയോയില്‍ ചിത്രീകരിച്ചതായും ആര് ഒ പി അറിയിച്ചു. ഈ പ്രവൃത്തി സ്വകാര്യതയുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായിവരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ബഹുമാനം കണക്കിലെടുത്ത് അപകട ദൃശ്യങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ റെക്കോര്‍ഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുതെന്നും, അന്വേഷണങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യാന്‍ അധികാരികളെ അനുവദിക്കണമെന്നും ആര് ഒ പി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.







