Spread the love

ദമ്മാം : ഖഫ്‌ജി സഫാനിയയയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു.

video
play-sharp-fill

ചെല്ലാനം സ്വദേശി പള്ളിക്കത്തയിൽ വീട്ടിൽ എഡ്വിൻ ഗ്രേസിയസ് (27) ആണ് മരിച്ചത്. സഫാനിയ ഓഫ്ളോർ റിഗ്ഗിൽ ജോലിചെയ്യവേ കപ്പലിൽ വെച്ചാണ് എഡ്വിൻ അപകടത്തിൽ പെട്ടത്.

മൃതദേഹം സഫാനിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു വർഷം മുമ്പാണ് എഡ്വിൻ ജോലിക്കായി സൗദിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കല്ല്യാണം കഴിഞ്ഞ് തിരിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.