
തിരുവല്ല : ആംബുലന്‍സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വയനാട് പള്ളിയാലില്‍ ജൂബിലിവയല്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍(23) ആണ് മരിച്ചത്.
കുരിശ്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സും യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.



