Spread the love

കോട്ടയം: നെല്ലിക്ക ജ്യൂസും, അച്ചാറുമാണ് ഏറെ പ്രചാരത്തിലുള്ളത്. ആരോഗ്യത്തിനും വളർച്ചയ്ക്കും ഗുണം ചെയ്യുമെങ്കിലും രുചി വ്യത്യസം മൂലം ഇത് കുട്ടികളില്‍ ഏറെപ്പേർക്കും പ്രിയങ്കരമല്ല.

video
play-sharp-fill

എന്നാല്‍ ഗുണപ്രദമായ രീതിയില്‍ നെല്ലിക്ക ഉപയോഗിക്കാൻ സാധിക്കുന്ന ഒരു റെസിപ്പി പരിചയപ്പെടാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്ക
വെള്ളം
ശർക്കര
ഉപ്പ്
ഏലയ്ക്കപ്പൊടി
ഉണക്കമുന്തിരി
തേൻ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വെച്ച്‌ 250 ഗ്രാം നെല്ലിക്ക പൊടിയായി അരിഞ്ഞത് അല്ലെങ്കില്‍ ഗ്രേറ്റ് ചെയ്ത് ചേർക്കാം.ഇതിലേയ്ക്ക് കാല്‍ കപ്പ് വെള്ളം കൂടി ഒഴിച്ച്‌ അടച്ചു വെച്ച്‌ കുറഞ്ഞ തീയില്‍ വേവിക്കാം. ഇതേ സമയം മറ്റൊരു പാനില്‍ 150 ഗ്രാം ശർക്കര പൊടിച്ചതെടുത്ത് ഇതിലേയ്ക്ക് കാല്‍ കപ്പ് വെള്ളവും ചേർത്ത് അലിയിച്ചെടുക്കാം. തയ്യാറാക്കിയ ശർക്കര ലായനി നെല്ലിക്കയിലേയ്ക്കു ചേർത്തിളക്കാം. വെള്ളം വറ്റിയതിനു ശേഷം ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ ഉണക്കമുന്തിരി എന്നിവ ചേർത്തിളക്കാം. ശേഷം അടുപ്പില്‍ നിന്നും മാറ്റി മൂന്ന് ടേബിള്‍സ്പൂണ്‍ തേൻ കൂടി ചേർത്തിളക്കി ആവശ്യാനുസരണം കഴിക്കാം.