Spread the love

കോട്ടയം : വീട്ടിൽ അതിക്രമിച്ചുകയറി ബന്ദിയാക്കി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ പാലാ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ബെംഗളൂരു മഹാദേവപുര പൊലീസ്.

video
play-sharp-fill

പാലായിലെ എൻ സി പി നേതാവ് ബെന്നി ചാണ്ടിയുടെ മകനും കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ സഹോദരിയുടെ ഭർത്താവുമായ വള്ളി അലക്സ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടിലെത്തിയ ഇയാൾ യുവതിയെ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ പരാതി. ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും, യുവതിയുടെ വീട് ആക്രമിക്കുകയും, യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും, ഉന്നതരുടെയും ഗുണ്ടകളുടെയും പേരുപറഞ്ഞു ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി കേസിലെ പ്രതിയുടെ പക്കല്‍ നിന്നും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞു ലക്ഷണങ്ങള്‍ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്, തനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തില്‍ നിരന്തരം വ്യാജ പരാതികള്‍ അയക്കുക, ഗുണ്ടാ സംഘങ്ങളുടെ പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തുക എന്നത് ഇയാളുടെ പതിവാണ്.

ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ പേര് പറഞ്ഞുകൊണ്ട് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ഇടിച്ചുകയറി പരിചയപ്പെട്ട് അവരുടെ ഒപ്പമുള്ള ചിത്രങ്ങള്‍ കരസ്ഥമാക്കിയാണ് ഇയാൾ തട്ടിപ്പുകള്‍ നടത്തുന്നത്. ലഹരി ഇടപാടുകളെ കുറിച്ച്‌ കേരള – കർണാടക സംസ്ഥാന ലഹരി വിരുദ്ധ സംഘം അന്വേഷിച്ചുവരുന്നതിന് ഇടയിലാണ് യുവതിയുടെ പരാതിയിൽ ഇയാൾ പിടിയിലാവുന്നത്.

നേരത്തെ മറ്റൊരു കേസില്‍ നിന്നും രക്ഷപ്പെടാൻ വേണ്ടി തരപ്പെടുത്തിയ വ്യാജ മാനസിക രോഗ സർട്ടിഫിക്കറ്റ് വെച്ച്‌ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന ഇയാള്‍ ഒന്നരവർഷമായി മാനസിക രോഗത്തിന് യാതൊരുവിധ ചികിത്സയും തേടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരു സെൻട്രല്‍ ജയില്‍ റിമാൻഡ് ചെയ്ത അലക്സിനെ മാനസിക രോഗി ആണെന്ന് വരുത്തിതീർത്ത് ജയില്‍ മോചിതനാക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.