
കോട്ടയം: നല്ല ചൂടൻ പത്തിരിയും കോഴിക്കറിയും മലബാറുകാരുടെ കോമ്പിനേഷനാണ്. ഇതേ പത്തിരി മാവ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന മറ്റൊന്നാണ് പാല്‍പ്പത്തിരി.
സ്ഥിരം പത്തിരിയേക്കാളും അല്‍പം കട്ടി കൂടൂതലായിരിക്കും എന്നു മാത്രമല്ല, ആവിയില്‍ വേവിച്ചെടുക്കുന്നതാണ് ഇതിൻ്റെ പാചക രീതി.
അല്‍പ്പം തേങ്ങാപ്പാല്‍ കൂടി ഉണ്ടെങ്കില്‍ പിന്നെ പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല. എന്നാല്‍ പത്തിരി മാവ് പരത്തിയെടുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇനി ആ ബുദ്ധിമുട്ടുണ്ടാകില്ല. കൈ ഉപയോഗിച്ച് കുഴച്ചും പരത്തിയും സമയം കളയാതെ മിനിറ്റുകള്‍ക്കുള്ളില്‍ പൂപോലുള്ള പത്തിരി തയ്യാറാക്കാൻ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരുവകള്‍
അരിപ്പൊടി
ഉപ്പ്
വെള്ളം
വെളുത്തുള്ളി
ഇഞ്ചി
ജീരകം
കുരുമുളകുപൊടി
മുളകുപൊടിമല്ലിപ്പൊടി
മഞ്ഞള്‍പ്പൊടി
ഗരംമസാല
ഏലയ്ക്ക
ഉപ്പ്
വെള്ളം
ഒരു കുക്കർ അടുപ്പില്‍ വച്ച് അതിലേയ്ക്ക് അരിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. വെള്ളം വറ്റുന്നതു വരെ ഇളക്കാം. വെള്ളം വറ്റി മാവ് കട്ടിയാകുമ്പോള്‍ കുക്കർ അടച്ചു വച്ച് വേവിക്കാം.
ശേഷം അടുപ്പണച്ച് പ്രഷർ പോകാൻ കാത്തിരിക്കാം. പ്രഷർ പോയതിനു ശേഷം മാവ് ഒരു ബൗളിലേയ്ക്കു മാറ്റി തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം ചെറിയ ഉരുകളാക്കാം. ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളില്‍ ഓരോ ഉരുളകള്‍ വയ്ക്കാം.
ശേഷം പ്ലാസ്റ്റിക് ഷീറ്റ് മടക്കി വയ്ക്കാം. വട്ടത്തിലുള്ള ഒരു പ്ലേറ്റ് അതിനു മുകളില്‍ വച്ച് ഉരുളകള്‍ പരത്താം. ഒരു നോണ്‍സ്റ്റിക് പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ പത്തിരി വച്ച് ചുട്ടെടുക്കാം. ഇത് തേങ്ങാപ്പാലിനൊപ്പം കഴിച്ചു നോക്കൂ.



