ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; ആലപ്പുഴയിൽ അമ്മയെ 17കാരിയായ മകൾ കുത്തി പരിക്കേൽപ്പിച്ചു

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെ 17 കാരിയായ മകൾ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്.

video
play-sharp-fill

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.