അന്താരാഷ്ട്ര മാധ്യമോത്സവത്തോടനുബന്ധിച്ച് വി പി ആർ ദേശീയ അവാർഡ് സമർപ്പണവും പൂർവ്വ വിദ്യാർത്ഥി സംഗമവും ; ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനടക്കമുള്ളവർക്ക് പുരസ്‌കാരം

Spread the love

തിരുവനന്തപുരം : അന്താരാഷ്ട്ര മാധ്യമോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ തിരുവനന്തപുരത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

‘മാധ്യമം നേരിനും സമാധാനത്തിനും’ എന്ന ആപ്തവാക്യവുമായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയിൽ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയാകും, പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ടാഗോർ തിയേറ്ററിൽ ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്യും.പലസ്തീൻ പതാകയിലെ നിറങ്ങളുള്ള പട്ടം ഉയർത്തിയാകും ഉദ്ഘാടനം.

കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവൽ സെപ്തംബർ 30ന് വൈകുന്നേരം 5.30ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടനുബന്ധിച്ച് മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പൂർവവിദ്യാർഥികളുടെ സംഗമവും പി വി ആര്‍ ദേശീയ അവാർഡ് സമർപ്പണവും സംഘടിപ്പിക്കും,

സംഗമത്തിൽ പുരസ്കാരജേതാക്കളായ പൂർവ്വ വിദ്യാർത്ഥികൾക്ക് ആദരവും ഏർപ്പെടുത്തിയിട്ടുണ്ട്, വി എസ് രാജേഷ്, ഡി വൈ എസ് പി റെജി എം കുന്നിപ്പറമ്പൻ, കെ എ ഷാജി, മനോഹര വർമ്മ തുടങ്ങി പുരസ്കാര ജേതാക്കളായ ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ ആദരവ് ഒരുക്കിയിരിക്കുന്നത്.