Spread the love

കോട്ടയം: ജില്ലാ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ശുചിത്വോത്സവത്തിന്‍റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാര്‍ ശുചിത്വ പ്രതിജ്ഞയെടുത്തു. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ചേതൻ കുമാർ മീണ ഐ.എ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു.

video
play-sharp-fill

ഇതോടനുബന്ധിച്ച് ശുചീകരണ പരിപാടിയും സംഘടിപ്പിച്ചു. കളക്ടറേറ്റ് വളപ്പില്‍ പ്രത്യേക സെല്‍ഫി പോയിന്‍റും സജ്ജീകരിച്ചിരുന്നു.

ശുചീകരണത്തില്‍ ജീവനക്കാര്‍ക്കൊപ്പം കോട്ടയം എം.ടി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിലെ വിദ്യാര്‍ഥികളും നഗരസഭയിലെ ശുചീകരണത്തൊഴിലാളികളും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ടി. സെമിനാരി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശുചിത്വ സന്ദേശവുമായി ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.
സ്വച്ഛതാ ഹി സേവാ കാമ്പയിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് ശുചിത്വോത്സവം നടത്തുന്നത്.