Spread the love

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത്. ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തില്‍ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും.

video
play-sharp-fill

സംഗമം മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ  ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്. സംസ്ഥാന സർക്കാർ പമ്ബയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാല്‍ പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി അറിയിച്ചു.